Sunday, June 3, 2012


വികലാംഗർക്ക് വേണ്ടി


സമൂഹത്തിന്റെയാകെ കരുതലും കാരുണ്യവും മാത്രം പോരാ മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ പിന്തുണ ഗവണ്മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.
ജനിച്ചുപോയി എന്നകാരണത്താൽ ജീവിതാവസാനംവരെ വേണ്ടപ്പെട്ടവർക്കെല്ലാംവേദനയും ബാധ്യതയുമായി ജീവിക്കേണ്ടിവരുന്നവരാണ് വികലാംഗർ. ഇവരിൽ പലരുംബുദ്ധിമുട്ടുകളൾ അതിജീവിച്ച് സാമാന്യവും ഉപരിയുമായ വിദ്യാഭ്യാസം നേടുന്നുണ്ട്.ഗ്ലാമറിന്റേയും വേഗത്തിന്റേയും    ഈ മത്സരകാലത്ത് വികലാംഗരിൽ ഭൂരിപ്ക്ഷത്തിനും വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിനേടാൻ കഴിയുന്നില്ല. ഈഅവസരത്തിലും സർക്കാർ സർവ്വീസിൽ അനുവദിച്ചിട്ടുള്ള സവരണം കാര്യക്ഷമമായി നടപ്പാക്കുന്നില്ല.സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നത് ഇന്നും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണു. വികലാംഗർ ഒരു പ്രത്യേക മതത്തിലോ ജതിയിലോപെട്ടവരല്ലാത്തതിനാൽ സവരണം എന്ന ആവശ്യം ഫലപ്രദമാക്കാൻ വേണ്ട വോട്ടുസമ്മർദ്ദംഉണ്ടാവുന്നില്ല.
               വികലാഗദിനങ്ങൾ ഭംഗിയായി ആചരിക്കപ്പെടുന്നുണ്ട്.കായികമത്സരങ്ങൾ നടത്തും.ഒടിയും ചാടിയും മുന്നേറാൻ”.
                ആദരിണിയായ ഇന്ദിരാഗാന്ധി    വികലാംഗപുന:രധിവാസത്തിനായി റെയിൽവേസ്റ്റേഷനുകളിലെ ടെലഫോൺ ബൂത്തുകൾ അനുവദിച്ചുനല്കി.വലിയ അനുഗ്രഹവും ആശ്വാസവും ആയിരുന്നു അത്. ഒരുപാടുപേർ പരാശ്രയമില്ലാതെ ജീവിതം നയിച്ചു. ഇപ്പോൾ ബൂത്തുകളിൽ വരുമാനം തീരെകുറവണ്. അതുകൂടിനിറുത്തലാക്കിക്കൊണ്ട് കൂടുതൽ കമ്മീഷനായി ജെനറൽ ടെണ്ടർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് എന്നറിയുന്നു.ബൂത്തുലൈസൻസികളായ വികലാംഗരെ യോഗ്യതയ്ക്കനുസരിച്ചു റെയിലവേയിൽ നിയമിക്കാനുള്ളതീരുമാനം ഈ ബഡ്ജറ്റിലെങ്കിലും ഉണ്ടാവുമെന്നുപ്രതീക്ഷിക്കാം.
വികലാംഗർക്കായി ഒരുപാടു വകുപ്പുകളും കമ്മീഷനുകളും നിലവിലുണ്ട്. ശരിയായ ഒരു കണക്കെടുപ്പുണ്ടാവണം സമഗ്രമായ പദ്ധതി രൂപപ്പെടുത്തണം.