Friday, February 14, 2014

Sunday, June 3, 2012


വികലാംഗർക്ക് വേണ്ടി


സമൂഹത്തിന്റെയാകെ കരുതലും കാരുണ്യവും മാത്രം പോരാ മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ പിന്തുണ ഗവണ്മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.
ജനിച്ചുപോയി എന്നകാരണത്താൽ ജീവിതാവസാനംവരെ വേണ്ടപ്പെട്ടവർക്കെല്ലാംവേദനയും ബാധ്യതയുമായി ജീവിക്കേണ്ടിവരുന്നവരാണ് വികലാംഗർ. ഇവരിൽ പലരുംബുദ്ധിമുട്ടുകളൾ അതിജീവിച്ച് സാമാന്യവും ഉപരിയുമായ വിദ്യാഭ്യാസം നേടുന്നുണ്ട്.ഗ്ലാമറിന്റേയും വേഗത്തിന്റേയും    ഈ മത്സരകാലത്ത് വികലാംഗരിൽ ഭൂരിപ്ക്ഷത്തിനും വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിനേടാൻ കഴിയുന്നില്ല. ഈഅവസരത്തിലും സർക്കാർ സർവ്വീസിൽ അനുവദിച്ചിട്ടുള്ള സവരണം കാര്യക്ഷമമായി നടപ്പാക്കുന്നില്ല.സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നത് ഇന്നും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണു. വികലാംഗർ ഒരു പ്രത്യേക മതത്തിലോ ജതിയിലോപെട്ടവരല്ലാത്തതിനാൽ സവരണം എന്ന ആവശ്യം ഫലപ്രദമാക്കാൻ വേണ്ട വോട്ടുസമ്മർദ്ദംഉണ്ടാവുന്നില്ല.
               വികലാഗദിനങ്ങൾ ഭംഗിയായി ആചരിക്കപ്പെടുന്നുണ്ട്.കായികമത്സരങ്ങൾ നടത്തും.ഒടിയും ചാടിയും മുന്നേറാൻ”.
                ആദരിണിയായ ഇന്ദിരാഗാന്ധി    വികലാംഗപുന:രധിവാസത്തിനായി റെയിൽവേസ്റ്റേഷനുകളിലെ ടെലഫോൺ ബൂത്തുകൾ അനുവദിച്ചുനല്കി.വലിയ അനുഗ്രഹവും ആശ്വാസവും ആയിരുന്നു അത്. ഒരുപാടുപേർ പരാശ്രയമില്ലാതെ ജീവിതം നയിച്ചു. ഇപ്പോൾ ബൂത്തുകളിൽ വരുമാനം തീരെകുറവണ്. അതുകൂടിനിറുത്തലാക്കിക്കൊണ്ട് കൂടുതൽ കമ്മീഷനായി ജെനറൽ ടെണ്ടർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് എന്നറിയുന്നു.ബൂത്തുലൈസൻസികളായ വികലാംഗരെ യോഗ്യതയ്ക്കനുസരിച്ചു റെയിലവേയിൽ നിയമിക്കാനുള്ളതീരുമാനം ഈ ബഡ്ജറ്റിലെങ്കിലും ഉണ്ടാവുമെന്നുപ്രതീക്ഷിക്കാം.
വികലാംഗർക്കായി ഒരുപാടു വകുപ്പുകളും കമ്മീഷനുകളും നിലവിലുണ്ട്. ശരിയായ ഒരു കണക്കെടുപ്പുണ്ടാവണം സമഗ്രമായ പദ്ധതി രൂപപ്പെടുത്തണം.

Tuesday, February 15, 2011

അഴിമതി


അഴിമതി
                      അഴിമതിക്കഥകൾക്കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുകയാണ്കാലം. എക്കാലത്തുമിങ്ങനെ എന്നു സമാധാനിക്കനാവാത്തവിധം സർവ്വകാലചരിത്രത്തേയും പിന്തള്ളിക്കൊണ്ടാണ് അഴിമതി വളരുന്നത്.പണമാണ് എല്ലായിടത്തും വില്ലൻ. പെണ്ണിനെ വാണിഭച്ചരക്കാക്കുന്നത് പണത്തിനുവേണ്ടി,പെണ്ണ് വാണിഭച്ചരക്കാവുന്നത് പണത്തിനുവേണ്ടി, വാങ്ങാനും പിന്നെ ‘പിടിച്ചുനില്ക്കാനും’ പണം മതി. അഴിമതിയുടെ എച്ചിൽ കൂമ്പാരങ്ങൾ ചികഞ്ഞു അസ്വസ്ഥമാക്കാൻ ഒരുങ്ങുകയല്ല. ഒരുതരത്തിൽ നാം വേണ്ടവണ്ണം അസ്വസ്ഥമാവാത്തതല്ലേ പ്രശ്നങ്ങളുടെ രൂക്ഷതയ്ക്കു കാരണം.അതൊ നമ്മിൽ നിന്നുതന്നെയാണൊ തുടക്കം?.
                                  പണത്തോടും അന:ധികൃത ആനുക്കൂല്യങ്ങളോടുമുള്ള നമ്മൾ സാധാരണക്കാരുടെ മനോഭാവവും മറ്റൊന്നാണോ?. എല്ലാപേർക്കും റേഷൻ കാർഡിലിലെ വരുമാനം 300/- രൂപയാവണം. എല്ലാവർക്കും ബി പി എൽ ആവണം. മാർക്കില്ലെങ്കിലും മക്കൾക്ക്അഡ്മിഷൻതരപ്പെടുത്തണം.എന്തുതെറ്റിനുംജാമൃത്തിലിറക്കണം.ഇതിനൊക്കെകഴിയുന്നവരാ നമ്മുടെ നേതാവ് ! നന്മയെ അർഹിക്കുന്നവിധം നാം അഗീകരിക്കാറുണ്ടോ പ്രസശംസിക്കാറുണ്ടോ?
                                ദൈവത്തിനുപോലും നമ്മെ രക്ഷിക്കാനാവില്ല.അദ്ദേഹവും മതമെന്നകോർപ്പറേറ്റുകളുടെ പിടിയിലാ. മറ്റുമതക്കാർക്ക് ആവാമെങ്കിൽ നമുക്ക് എന്തുകൊണ്ടായിക്കുടാ? ഉത്തരം മുട്ടി നാം സമ്മതിച്ചുപോവില്ല!.
                                വരുമനത്തിന്റെ സ്രൊതസ്സ് അനേഷിക്കണം.അതിന് രാഷ്ട്രിയ പാർട്ടികൾ പാർട്ടിസ്വത്തും പ്രവർത്തകരുടെസ്വത്തും വെളിപ്പെറ്റടുത്തണം.അതിനുള്ള ആർജ്ജവം കമ്മ്യുണിസ്റ്റു പർട്ടിയെങ്കിലും കാട്ടണം.അതില്ലാത്തപക്ഷം വ്യേശ്യകളുടെ സദാചാരപ്രസംഗം പോലെയാവും രാഷ്ട്രീയം.
                               “ പണത്തിനുമേലേ പരുന്തും പറക്കില്ല” എന്ന ചൊല്ല് പണത്തിന്റെ ശക്തികൊണ്ടല്ല പണം കൊണ്ട് അതിനു ഉപയോഗം ഇല്ലാത്തതുകൊണ്ടാണെന്നും, “പണമില്ലാത്തവൻപിണം” എന്നല്ല പാണം മനുഷ്യനെ പിണമാക്കും എന്നും വ്യാഖ്യാനമുണ്ടാവുന്നകാലം.......................................................  

Sunday, February 13, 2011


സമൂഹത്തിന്റെയാകെ കരുതലും കാരുണ്യവും മാത്രം പോരാ മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ പിന്തുണ ഗവണ്മെന്റ് ഉറപ്പുവരുത്തേണ്ടതാണ്.
ജനിച്ചുപോയി എന്നകാരണത്താൽ ജീവിതാവസാനംവരെ വേണ്ടപ്പെട്ടവർക്കെല്ലാംവേദനയും ബാധ്യതയുമായി ജീവിക്കേണ്ടിവരുന്നവരാണ് വികലാംഗർ. ഇവരിൽ പലരുംബുദ്ധിമുട്ടുകളൾ അതിജീവിച്ച് സാമാന്യവും ഉപരിയുമായ വിദ്യാഭ്യാസം നേടുന്നുണ്ട്.ഗ്ലാമറിന്റേയും വേഗത്തിന്റേയും    ഈ മത്സരകാലത്ത് വികലാംഗരിൽ ഭൂരിപ്ക്ഷത്തിനും വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിനേടാൻ കഴിയുന്നില്ല. ഈഅവസരത്തിലും സർക്കാർ സർവ്വീസിൽ അനുവദിച്ചിട്ടുള്ള സവരണം കാര്യക്ഷമമായി നടപ്പാക്കുന്നില്ല.സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നത് ഇന്നും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണു. വികലാംഗർ ഒരു പ്രത്യേക മതത്തിലോ ജതിയിലോപെട്ടവരല്ലാത്തതിനാൽ സവരണം എന്ന ആവശ്യം ഫലപ്രദമാക്കാൻ വേണ്ട “വോട്ടുസമ്മർദ്ദം” ഉണ്ടാവുന്നില്ല.
               വികലാഗദിനങ്ങൾ ഭംഗിയായി ആചരിക്കപ്പെടുന്നുണ്ട്.കായികമത്സരങ്ങൾ നടത്തും.”ഒടിയും ചാടിയും മുന്നേറാൻ”.
                ആദരിണിയായ ഇന്ദിരാഗാന്ധി    വികലാംഗപുന:രധിവാസത്തിനായി റെയിൽവേസ്റ്റേഷനുകളിലെ ടെലഫോൺ ബൂത്തുകൾ അനുവദിച്ചുനല്കി.വലിയ അനുഗ്രഹവും ആശ്വാസവും ആയിരുന്നു അത്. ഒരുപാടുപേർ പരാശ്രയമില്ലാതെ ജീവിതം നയിച്ചു. ഇപ്പോൾ ബൂത്തുകളിൽ വരുമാനം തീരെകുറവണ്. അതുകൂടിനിറുത്തലാക്കിക്കൊണ്ട് കൂടുതൽ കമ്മീഷനായി ജെനറൽ ടെണ്ടർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് എന്നറിയുന്നു.ബൂത്തുലൈസൻസികളായ വികലാംഗരെ യോഗ്യതയ്ക്കനുസരിച്ചു റെയിലവേയിൽ നിയമിക്കാനുള്ളതീരുമാനം ഈ ബഡ്ജറ്റിലെങ്കിലും ഉണ്ടാവുമെന്നുപ്രതീക്ഷിക്കാം.
വികലാംഗർക്കായി ഒരുപാടു വകുപ്പുകളും കമ്മീഷനുകളും നിലവിലുണ്ട്. ശരിയായ ഒരു കണക്കെടുപ്പുണ്ടാവണം സമഗ്രമായ പദ്ധതി രൂപപ്പെടുത്തണം.